
ആറാം ക്ളാസില്‍ പഠിത്തം നിര്‍ത്തി നേരെ ചെന്ന് കയറിയത് ഇരുചക്രവാഹന വര്‍ക് ഷോപ്പിലാണ്, അതിയായ ആഗ്രഹം മൂലം വര്‍ക് ഷോപ്പിലെ ഒരു വാഹനം എടുത്ത് ഓടിച്ചതിന് മുതലാളിയുടെ ശകാരത്തിന് ശേഷം ജോലിയില്‍ നിന്ന് പറഞ്ഞും വിട്ടു. പിന്നീട് സുഹൃത്ത് ജോസിയുടെ പന്നി ഫാമില്‍ ലൂണ ഓടിച്ചു, വാഹനങ്ങളോടുള്ള ഇഷ്ടം ഒടുവില്‍ ബുള്ളറ്റിലെത്തിച്ചേര്‍ന്നു. ഇന്ന് കൊച്ചി നഗരത്തിലൂടെ 1989 മോഡല്‍ ഡീസല്‍ എന്‍ജിന്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ഓടിച്ച് പോകുന്ന എന്‍.ബി. റിയാസിനെ ആരുമൊന്ന് നോക്കി പോകും, മൊബൈല്‍ ചാര്‍ജര്‍, ടൂള്‍ കിറ്റ്, മറ്റ് ഉപകരണങ്ങള്‍ എന്നീ സജ്ജീകരണങ്ങള്‍ കാണുമ്പോള്‍ ആളുകള്‍ ചോദിക്കാറുണ്ട് ലോംഗ് ട്രിപ് പോകുന്നയാളാണൊയെന്ന്, എന്നാല്‍ ഇവയെല്ലാം കൊണ്ടാണ് റിയാസ് ഉപജീവനം നടത്തുന്നത്. കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപം ഓട്ടോറിക്ഷ ഓടിക്കുമ്പോഴാണ് പഞ്ചറൊട്ടിക്കാന്‍ പഠിച്ചത്, അന്ന് ആ പ്രദേശങ്ങളില്‍ പഞ്ചറൊട്ടിക്കാനായി ആരും തന്നെ എത്താറില്ലായിരുന്നു. സമീപ പ്രദേശങ്ങളില്‍ നിന്ന് വിളി വന്നാല്‍ നിമിഷനേരം കൊണ്ട് ബുള്ളറ്റില്‍ പറന്നെത്തും റിയാസ്, രാവിലെ 10 മണി മുതല്‍ രാത്രി 10 വരെയാണ് സേവനം, 200 രൂപയാണ് ചാര്‍ജ്, പൈസയ്ക്ക് ബുദ്ധിമട്ടുള്ളവര്‍ക്ക് സൗജന്യമായും പഞ്ചറൊട്ടിച്ചിട്ടുണ്ട്. 5 വര്‍ഷമായി റിയാസ് ഇ സേവനം തുടങ്ങിയിട്ട്, ഇടയ്ക്കിടെ ലോംഗ് ട്രിപ് പോകുന്നവരുടെ ബായ്ക്ക് അപ്പ് ആയി ശീലമായതില്‍ പിന്നെ റിയാസ് സ്വന്തമായി യാത്ര ആരംഭിച്ചു, വേളാങ്കണ്ണി, ഊട്ടി, കൊടൈക്കനാല്‍, പൊള്ളാച്ചി, ബാംഗ്ളൂര്‍, മൈസൂര്‍, മൂന്നാര്‍, വാഗമണ്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഇതുവരെ പോയിക്കഴിഞ്ഞു, അഞ്ച് വര്‍ഷം മുമ്പാണ് റിയാസ് 35000 രൂപയ്ക്കാണ് എന്‍ഫീല്‍ഡ് സ്വന്തമാക്കിയത്, ഒരു ലിറ്റര്‍ ഡീസലിന് 80 കിലോമീറ്ററോളം മൈലേജ് തരുന്ന വണ്ടി ചോദിച്ച് പലരും ഇപ്പോഴും എത്താറുണ്ട്. എറണാകുളം ആശുപത്രിക്ക് സമീപം കൊട്ടേക്കനാല്‍ റോഡിലാണ് ഭാര്യ നിഷയ്ക്കും, രണ്ട് മക്കള്‍ക്കൊപ്പം റിയാസിന്റെ താമസം .
#Riyaz #puncturerepair #KeralaKaumudinews
0 Comments