
ഭൂമിയെ വലംവെച്ച് ഭൂമിയില്‍ തന്നെ തിരിച്ചെത്താന്‍ കഴിവുള്ള ആണവശേഷിയുള്ള മിസൈല്‍ പരീക്ഷണം ചൈന വിജയകരമായി പൂര്‍ത്തിയാക്കി അമേരിക്കയുടെ ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെ നിര്‍വീര്യമാക്കുന്ന സാങ്കേതിക മികവാണ് ഈ പുതിയ മിസൈലിനുള്ളതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ഹൈപ്പര്‍ സോണിക് ഗ്ലൈഡ് വെഹിക്കിള്‍ വഹിക്കുന്ന ലോംഗ് മാര്‍ച്ച് റോക്കറ്റ് ഓഗസ്റ്റ് മാസത്തിലാണ് ഭൂസമീപ ഭ്രമണപഥത്തിലേക്ക് (ലോ ഓര്‍ബിറ്റ്) വിക്ഷേപിച്ചതെന്ന് ചില വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ദരിച്ചുകൊണ്ട് അന്താരാഷ്ട്ര റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബഹിരാകാശത്തുകൂടി ഭൂമിയെ വലം വെച്ചതിനുശേഷമാകും ഇത് ഭൂമിയിലെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുക.
ഭൂമിയെ വലംവെച്ച് ഭൂമിയില്‍ തന്നെ തിരിച്ചെത്താന്‍ കഴിവുള്ള ആണവശേഷിയുള്ള മിസൈല്‍ പരീക്ഷണം ചൈന വിജയകരമായി പൂര്‍ത്തിയാക്കി
#MissileChina #DefenceNews #KeralaKaumudinews
0 Comments