A friends diminish makes melancholic poem by sreenarayanan muthedam | parvathi pattambi

A friends diminish makes melancholic  poem  by sreenarayanan muthedam | parvathi pattambi

കുട്ടുകാരനോട് രചന ശ്രീ നാരായണൻ മൂത്തേടം ആലാപനം പാർവതി പട്ടാമ്പി

@ആത്മാവിഷ്ക്കാരങ്ങൾ - GR KAVIYOOR

കൂട്ടുകാരനോട്
***************

എന്തെടോയിന്നു മിണ്ടാതെയിങ്ങനെ
കോടിമുണ്ടുപുതച്ചു കിടക്കുവാൻ

നെഞ്ചിലായ് കനമേറി വരുന്നടോ
പഞ്ജരം നീയിളക്കാത്തതെന്തെടോ

പൊന്നുഷസ്സു വിടചൊല്ലിയേറെയായ്
പൊന്നിളം വെയിലും മെല്ലേയകന്നെടോ

ഇന്നു നമ്മൾ സവാരിക്കു പോകണ്ടേ -
യെന്നിട്ടും നീയുണരാത്തതെന്തെടോ ?

എന്തേ മാറിതിൽപ്പൂക്കൾ വളയമാ-
യെത്തുന്നോരൊക്കെ വെക്കുന്നതെന്തെടോ ?

എന്തെടോ നിന്റെ കാന്ത,മിഴികളിൽ
കാന്തിയില്ലാതെ, വിതുമ്പുന്നതെന്തെടോ ?

എന്നെകൂട്ടാതെയെങ്ങു നീ പോയടോ ?
എന്തിനെന്നെ തനിച്ചാക്കി നീയെടോ ?

കുട്ടിയിൽനിന്നു കൂട്ടായിരുന്നിട്ടീ -
കൂട്ടുകാരനെ വേണ്ടെന്നു വെച്ചുവോ ?

കുറ്റി,കോലു കളിച്ചു നടന്നതും
മറ്റാരും കാണാതെ ബീഡി വലിച്ചതും

ആറ്റുവക്കിലൊളിച്ചങ്ങിരുന്നതൂ -
മാറ്റിലാകെ കളി, കുളി കണ്ടതും

ഇന്നലെപോലെന്നോർമ്മയിലെത്തവേ
ഇന്നോർമ്മയെ വെറുത്തുപോകുന്നെടോ

ഓർക്കുവാനില്ല ഞാൻ പോയകാലങ്ങളെ
ഓർമ്മകളെ മടക്കിവെക്കുന്നടോ

നോവറിഞ്ഞിതാ സന്ധ്യമയങ്ങുന്നു
പാവനമാമിരുളും മനസ്സിലായ്

നീ പോടാ, പോയി സുഖമായിരിക്കടാ
വന്നിടാം ഞാനും വൈകാതെ നിന്നിടം


മൂത്തേടം

friendsdiminishmakes

Post a Comment

0 Comments