കശ്മീരില്‍ പ്രാദേശിക തീവ്രവാദികളേക്കാള്‍ വിദേശത്ത് നിന്നെത്തുന്ന തീവ്രവാദികളുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആശങ്ക. വടക്കന്‍ കശ്മീരിനെയാണ് പ്രധാനമായും വിദേശ തീവ്രവാദികള്‍ താവളമാക്കുന്നത്.
ബാരമുള്ള, ബന്ദിപുര, കുപ് വാര ജില്ലകളിലാണ് വിദേശതീവ്രവാദികളുടെ സാന്നിധ്യവും സഞ്ചാരവും കൂടുതലായുള്ളത്. ഇതു മൂലം പ്രധാനരാഷ്ട്രീയപാര്‍ട്ടികളുടെ നേതാക്കളെയും തെരഞ്ഞെടുക്കപ്പെട്ട പ്രാദേശിക നേതാക്കളെയും ജമ്മുകശ്മീര്‍ പൊലീസ് നിരന്തരം നിരീക്ഷണവിധേയമാക്കുകയാണ്. കാരണം അവര്‍ക്ക് മേല്‍ ആക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്നും പൊലീസ് കരുതുന്നു.
പൊലീസിന്റെ ഒടുവിലത്തെ കണക്കനുസരിച്ച് ഏകദേശം 40 മുതല്‍ 50 വരെ വിദേശതീവ്രവാദികള്‍ വടക്കന്‍ കശ്മീരിലുണ്ട്. അതേ സമയം പ്രാദേശിക തീവ്രവാദികള്‍ വെറും 11 പേര്‍ മാമ്രേയുള്ളൂ. ഒരു ദശകത്തിനുള്ളിലാണ് വടക്കന്‍ കശ്മീരില്‍ തെക്കന്‍ കശ്മീരിനേക്കാള്‍ തീവ്രവാദികളുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നത്. 2013ല്‍ പാര്‍ലമെന്റ് ആക്രമണക്കേസില്‍ പ്രതിയായ അഫ്സല്‍ ഗുരുവിനെ തൂക്കിക്കൊന്നശേഷമാണ് തീവ്രവാദികളുടെ പ്രവര്‍ത്തനം ഇവിടെ സജീവമായത്.
അതേ സമയം വിദേശതീവ്രവാദികളുടെ വരവിലുള്ള വര്‍ധനയ്ക്ക് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ തിരിച്ചുവരവുമായി യാതൊരു ബന്ധവുമില്ലെന്നും പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ രണ്ട് മാസമായാണ് പുതിയ മാറ്റങ്ങള്‍ ഉണ്ടായത്.
#kashmir #foreignultras #keralakaumudinews
0 Comments